കൊടകര കുഴൽപ്പണ കേസ് ; തുടരന്വേഷണത്തിന് നിയമോപദേശം

schedule
2024-11-04 | 09:58h
update
2024-11-04 | 09:58h
person
kottarakkaramedia.com
domain
kottarakkaramedia.com
Kodakara pipeline case; Legal advice for further investigation
Share

കൊടകര കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വികെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ബിജെപി നേതൃത്വത്തെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദം തുടരന്വേഷണത്തിലേക്ക് വഴി വെയ്ക്കുകയാണ്. പുനരന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് തിരൂർ സതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ സതീഷന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്താനാണ് സാധ്യത.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാ സംഭവം. പൊലീസ് അന്വേഷണത്തിലെ നടപടികളിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു. അതേസമയം, കൊടകര കേസിൽ കുഴൽപ്പണം കടത്തിയ മുഖ്യസാക്ഷി ധർമ്മരാജന്റെ കൂടുതൽ മൊഴി പുറത്തുവന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. കെ സുരേന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടെന്നും സുരേന്ദ്രനൊപ്പം രണ്ടുതവണ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ധർമ്മരാജൻ നൽകിയിരിക്കുന്ന മൊഴി. ബിജെപിക്ക് വേണ്ടി ബംഗളൂരുവിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ട്. 25 കോടിയുടെ കള്ളപ്പണം പലതവണകളിലായി കേരളത്തിലേക്ക് എത്തിച്ചു. കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്തും കുഴൽപ്പണം എത്തിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ധർമ്മരാജൻ പറയുന്നു.

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
04.11.2024 - 10:08:13
Privacy-Data & cookie usage: