Latest Malayalam News - മലയാളം വാർത്തകൾ

 കൊച്ചി മെട്രോയ്‌ക്ക് ഇന്ന് ഏഴാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 10 കോടിയിലേറ പേർ 

Kochi

കൊച്ചി മെട്രോയ്‌ക്ക് ഇന്ന് ഏഴാം പിറന്നാൾ. പ്രതിദിന ശരാശരി യാത്രക്കാർ ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും ആകെ 10 കോടിയിലേറ പേർ മെട്രോയിൽ യാത്ര ചെയ്തെന്നും അധികൃതർ അറിയിച്ചു. 3.11 കോടി ആളുകളാണ് 2023ൽ മാത്രം മെട്രോ ഉപയോഗപ്പെടുത്തിയത്.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 28 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാംഘട്ടം 25 സ്‌റ്റേഷനുകളിലായി പൂർത്തിയാക്കിയിരിക്കുകയാണ്. മെട്രോ രണ്ടാം ഘട്ട പദ്ധതിക്ക് വായ്പ വാഗ്ദാനം ചെയ്ത ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്ക് ടെൻഡർ നൽകിക്കഴിഞ്ഞാൽ, നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

 

Leave A Reply

Your email address will not be published.