Latest Malayalam News - മലയാളം വാർത്തകൾ

കാസർകോട് കുട്ടിയെ  തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന്പേർ അറസ്റ്റിൽ 

Kasarkode

കാസർകോട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേരേ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായാണ് വിവരം.

കൂടുതൽ വിവരങ്ങൾ മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ലഭ്യമാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദ‍ൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.കുട്ടിയുടെ കാതിലെ സ്വർണം കവർച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.