ഇതു പൊലീസിന്റെ പോല്‍-ആപ്പ് മൈബൈല്‍ ആപ്ലിക്കേഷനുമായി യോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം സംസ്ഥാനത്ത് 200 കോടി രൂപയോളമാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത്. ചില കേസുകളില്‍ പണം വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും പരാതികള്‍ നല്കാന് വൈകുന്നതിനാല്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ് പതിവ്. ഇതു കണക്കിലെടുത്താണ് പുതിയ എഐ ടൂള്‍ ആവിഷ്കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വഴിയാണ് ടൂള്‍ വികസിപ്പിക്കുന്നത്.