കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ്, വിഴുപ്പുരം സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നിവിടങ്ങളിലാണു ഗുരുതരാവസ്ഥയിലുള്ളവർ ചികിത്സ തേടിയെത്തിയിരിക്കുന്നത്. 135 പേർ ചികിത്സയിലുണ്ടെന്നാണു റിപ്പോർട്ടുകൾ.