പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചരണം നടത്തുന്നതിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പാലക്കാട്ടെത്തും. നവംബര്‍ 10നാണ് മുരളീധരന് പാലക്കാട്ടേക്ക് എത്തുക. പാര്‍ട്ടി തന്നോട് നേരത്തെ വരണമെന്ന് ആവശ്യപ്പെട്ടാല്‍ ആ സമയത്തും പ്രചരണത്തിനായി പോകും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും സജീവമാകാന്‍ ആവശ്യപ്പെട്ടെന്നും കെ മുരളീധരന് പറഞ്ഞു. ഇന്നും നാളെയും മുരളീധരന് വയനാട്ടില്‍ പ്രചരണം നടത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.