ജ്യോതിഷ് വധശ്രമ കേസ് ; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

schedule
2025-03-26 | 12:30h
update
2025-03-26
person
kottarakkaramedia.com
domain
kottarakkaramedia.com
Jyotish murder case; All accused acquitted
Share

കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ റഫീഖ്, സാബിര്‍, ഹമീദ്, അഷറഫ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പ്രിയയാണ് കേസില്‍ വിധി പറഞ്ഞത്. 2017 ഓഗസ്റ്റ് പത്തിനാണ് അണങ്കൂര്‍ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം ജ്യോതിഷിനെ കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. സംഭവ സമയത്ത് ജ്യോതിഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉള്‍പ്പടെ 47 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷി മൊഴികളിലെ വൈരുധ്യമുള്‍പ്പടെയാണ് പ്രതികളെ വെറുതെ വിടാന്‍ കാരണം. പ്രതികള്‍ക്ക് വേണ്ടി അഡ്വ വിനോദ് കുമാര്‍, അഡ്വ സക്കീര്‍ അഹമ്മദ്, അഡ്വ ശരണ്യ എന്നിവരാണ് ഹാജരായത്.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
26.03.2025 - 12:41:21
Privacy-Data & cookie usage: