എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് മോദി പോൾ ആണെന്നും യഥാർഥ ഫലമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ഇതൊരിക്കലും എക്സിറ്റ് പോൾ അല്ല, മോദി മീഡിയയുടെ പോൾ ആണ്.’-എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇൻഡ്യ സഖ്യം എത്ര സീറ്റുകൾ നേടുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുപടി.