ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം ; 40 പേർ കൊല്ലപ്പെട്ടു

schedule
2024-09-10 | 07:05h
update
2024-09-10 | 07:05h
person
kottarakkaramedia.com
domain
kottarakkaramedia.com
Israel attacks refugee camps in Gaza; 40 people were killed
Share

തെക്കൻ ഗസയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റതായും ഗസയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറുകളിൽ കഴിഞ്ഞിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം. ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ 20ഓളം ടെൻറുകൾ തകർന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഗസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യത്തെ വിദേശകാര്യമന്ത്രി ജയശങ്കർ പിന്തുണച്ചു. ഇന്ത്യ-ജിസിസി വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കവെയാണ് ഇസ്രായേൽ-ഗസ സംഘർഷത്തിൽ ഇന്ത്യ നിലപാട് വിശദീകരിച്ചത്.

Advertisement

international news
5
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
23.11.2024 - 17:10:12
Privacy-Data & cookie usage: