ഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പ്രക്രിയകൾ പൂർത്തിയാകാൻ മണിക്കൂറുകൾ ലോക്സഭാ തെരമാത്രം ബാക്കി നിൽക്കെ ഇൻഡ്യ മുന്നണിയിലെ ഉന്നത നേതാക്കളുടെ യോഗം മുന്നണി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വെച്ച് ആരംഭിച്ചു. കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ സി വേണുഗോപാൽ എന്നിവർ യോഗത്തിനെത്തിയിട്ടുണ്ട്. സിപിഐഎമ്മിൽ നിന്നും സീതാറാം യെച്ചൂരി, സിപിഐയിൽ നിന്നും ഡി രാജ, ജാർഖണ്ഡ് മുക്തി മൂർച്ചയിൽ നിന്ന് കല്പന സോറൻ, ചമ്പയ് സോറൻ, ഡിഎംകെയിൽ നിന്ന് ടി ആർ ബാലു, എൻസിപിയിൽ നിന്നും ശരദ് പവാർ, ശിവസേനയിൽ നിന്നും അനിൽ ദേശായി, നാഷണൽ കോൺഫറൻസിൽ നിന്നും ഫാറൂഖ് അബ്ദുള്ള, ആം ആദ്മി പാർട്ടിയിൽ നിന്നും അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ആർജെഡിയിൽ നിന്നും തേജസ്വി യാദവ്, സമാജ് വാദി പാർട്ടിയിൽ നിന്നും അഖിലേഷ് യാദവ് തുടങ്ങിയവരും യോഗത്തിലെത്തിയിട്ടുണ്ട്.