LOCAL NEWS :കൊല്ലം റൂറൽ ജില്ലയിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇളമാട് വില്ലേജിൽ കുളഞ്ഞി എന്ന സ്ഥലത്ത് പുലിത്തിട്ട ഹൗസ് വീട്ടിൽ നാരായണപിള്ള മകൻ 54 വയസ്സുള്ള സതീഷ് കുമാർ @ പട്ടാളം സതീശൻ ,കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കുളത്തൂപ്പുഴ വില്ലേജിൽ അമ്പതേക്കർ എന്ന സ്ഥലത്ത് രണ്ടാം മൈൽ വയലിറക്കത്ത് വീട്ടിൽ സുഹിലാദ് മകൻ 33 വയസ്സുള്ള ഇസ്മായിൽ എന്നിവരെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു KM IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് IAS ന്റെ ഉത്തരവിൻ പ്രകാരം കാപ്പാ നടപടി സ്വീകരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടങ്കലിൽ പാർപ്പിച്ചു. 03.06.2024 തീയതി ചടയമംഗലം SHO D. ഷിബു കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ മനോജ്, ഷിബു സി.പി.ഒ മാരായ വിഷ്ണു, ജംഷീദ് എന്നിവർ ചേർന്ന് സതീഷ് കുമാർ @ പട്ടാളം സതീശനെയും , 04.06.2024 തീയതി കുളത്തൂപ്പുഴ SHO B.അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജി. ജി.എസ്, അനിൽകുമാർ, എ.എസ്.ഐ വിനോദ് കുമാർ, സിപിഒ കൃഷ്ണദാസ് എന്നിവർ ചേർന്ന് ഇസ്മായിൽ നെയും അറസ്റ്റ് ചെയ്തത്.