കെട്ടിട നികുതി അടച്ചില്ല; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ സീൽ ചെയ്‌ത്‌ നഗരസഭ

schedule
2025-02-21 | 06:12h
update
2025-02-21 | 06:12h
person
kottarakkaramedia.com
domain
kottarakkaramedia.com
Hyderabad five-star hotel sealed by municipality
Share

ഹൈദരാബാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര നഗരസഭാ സീൽ ചെയ്തു. കെട്ടിട നികുതി അടക്കാത്തതിനെ തുടർന്നാണ് നടപടി. ഗ്രെയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടും മറുപടി ഉണ്ടായിരുന്നില്ല. ബഞ്ചാര ഹിൽസിലാണ് താജ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നികുതി അടയ്ക്കാത്തതാണ് സീൽ ചെയ്യാൻ കാരണം. ഹോട്ടലിന് 1.43 കോടി രൂപയുടെ നികുതി കുടിശ്ശിക ഉണ്ടെന്നും ജിഎച്ച്എംസി അധികൃതർ അറിയിച്ചു. അവസാന രണ്ട് ദിവസത്തെ സമയ പരിധി അനുവദിച്ചിട്ടും മാനേജ്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്ന് ഹോട്ടൽ നഗരസഭ സീൽ ചെയ്യുകയായിരുന്നു. കുടിശ്ശിക തീർക്കാൻ ഹോട്ടൽ മാനേജ്‌മെന്റിന് നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും അവരുടെ പ്രതികരണക്കുറവാണ് നടപടിക്ക് കാരണമായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നഗരത്തിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് കുടിശ്ശികയുള്ള വസ്തു നികുതി ഈടാക്കാനുള്ള ജിഎച്ച്എംസിയുടെ തുടർച്ചയായ ശ്രമങ്ങളെ തുടർന്നാണ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Advertisement

national news
1
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.02.2025 - 08:01:25
Privacy-Data & cookie usage: