കണങ്കാലിനേറ്റ പരുക്ക്; ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല

schedule
2023-10-20 | 08:41h
update
2023-10-20
person
kottarakkaramedia.com
domain
kottarakkaramedia.com
കണങ്കാലിനേറ്റ പരുക്ക്
Share

sports news india: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. ബംഗ്ലാദേശിനെതിരെ പന്തെറിയുന്നതിനിടെ പരുക്കേറ്റ താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് സൂചന.
ക്രിക്കറ്റ് ലോകകപ്പിലെ ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റതാണ് ടീമിന് തിരിച്ചടിയായത്. കണങ്കാലിനേറ്റ പരുക്ക് ഗുരുതരമെന്നാണ് സൂചന. താരത്തെ ചികിത്സയ്ക്കായി ജദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും.ഇംഗ്ലണ്ടില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍ പാണ്ഡ്യയെ ചികിത്സിക്കും. വ്യഴാഴ്ച നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. 9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റണ്‍ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ് മടങ്ങി.വിരാട് കോലിയാണ് ഓവറിലെ ബാക്കിയുള്ള പന്തുകൾ എറിഞ്ഞത്.

Advertisement

#bangladesh#england#hardikpandya#newzealand#viratkohliBreaking Newsgoogle newskerala news
11
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
29.03.2025 - 07:40:35
Privacy-Data & cookie usage: