Latest Malayalam News - മലയാളം വാർത്തകൾ

ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

Thiruvananthapuram

ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും പുതുക്കാത്തവർക്ക് സന്തോഷവാർത്ത.ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്‌ഡേറ്റഅ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. ജൂൺ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. സെപ്തംബർ 14 ന് ശേഷം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.

മൈആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിൽ നിർബന്ധമായും കാർഡ് ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ,ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോകണം.

 

Leave A Reply

Your email address will not be published.