Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ വർധന

Kochi

സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ വർധന. 52,920 രൂപയായാണ് വില ഉയർന്നത്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6615 രൂപയായാണ് കൂടിയത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സ്റ്റൈഡിയായി തുടരുകയാണ്.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായി. വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 2,313.76 ഡോളറായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറേ ദിവസങ്ങളായി 2300 ഡോളറിൽ തുടരുകയാണ്. ബുധനാഴ്ച ഫെഡറൽ റിസർവിന്റെ പലിശനിരക്കുകൾ സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

Leave A Reply

Your email address will not be published.