വിഡിയോ കോളിന്റെ മറവിൽ പണം തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

schedule
2024-01-29 | 13:08h
update
2024-01-29 | 13:08h
person
kottarakkaramedia.com
domain
kottarakkaramedia.com
വിഡിയോ കോളിന്റെ മറവിൽ പണം തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Share

KERALA NEWS TODAY THIRUVANANTHAPURAM:സൈബർ ലോകത്ത് പണം തട്ടിപ്പിന്റെ വാർത്തകൾ ദിനംപ്രതി വരുന്നു. മോഷ്ടാക്കൾ ഓരോ ദിവസവും പുതിയ

പുതിയ കെണികൾ വിരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം

തട്ടിപ്പ് നടക്കുന്നത്. അത് സംബന്ധിച്ച പരാതികൾ വ്യാപകമായതോടെ കേരളാ പൊലീസ് തന്നെ ജാഗ്രതാ നിർദേശം നൽകി രംഗത്ത് വന്നിട്ടുണ്ട്.

അപരചിതർ സോഷ്യൽ മീഡിയയിൽ വിഡിയോ കോൾ ചെയ്യും. പെട്ടെന്ന് വിഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും. മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വിഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ

ഇത് സ്‌ക്രീൻഷോട്ട് ആക്കും. സ്‌ക്രീൻഷോട്ടിൽ നാം നഗ്നരായി നിൽക്കുന്ന അപരിചിതരുമായി വിഡിയോ കോൾ ചെയ്യുന്നത് പോലെയാകും. ഈ സ്‌ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്‌മെയിലിംഗ്.

ഇതിനുള്ള പോംവഴി എന്ത് ?

സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നതെന്ന് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നത് മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി പോംവഴിയെന്ന് പൊലീസ് പോസ്റ്റിൽ കുറിച്ചു.

Breaking Newsgoogle newskerala newsKerala PoliceKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
16
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.11.2024 - 22:14:02
Privacy-Data & cookie usage: