സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി വിറ്റ് തട്ടിപ്പ്

schedule
2024-08-19 | 10:33h
update
2024-08-19 | 10:33h
person
kottarakkaramedia.com
domain
kottarakkaramedia.com
Fraud by selling fake garlic made of cement
Share

സോഷ്യല്‍ മീഡിയയില്‍ മുഴുവൻ ഇപ്പോൾ വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയാണ് താരം. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാന്‍ ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോള്‍ ഇത് സിമന്റുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഒറ്റ നോട്ടത്തില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. സിമന്റുപയോഗിച്ച് നിര്‍മ്മിച്ചവയും യഥാര്‍ത്ഥ വെളുത്തുള്ളിയും തമ്മില്‍ കലര്‍ത്തിയാണ് പല കച്ചവടക്കാരും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

Advertisement

Fake garlicnational news
23
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.11.2024 - 17:56:44
Privacy-Data & cookie usage: