യു.എ.ഇ.യിലെ മധ്യവേനലവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പതിവുപോലെ കുതിച്ചുയർന്നു. വെള്ളിയാഴ്ചമുതൽ ഭൂരിഭാഗം ഇന്ത്യൻ സ്കൂളുകൾക്കും അവധിയാണ്. ചില സ്കൂളുകളിൽ അടുത്തയാഴ്ചയാണ് വേനലവധി തുടങ്ങുന്നത്.
ഒട്ടുമിക്ക പ്രവാസികുടുംബങ്ങളും അവധിക്കാലത്ത് നാട്ടിലേക്കുപോകാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, പൊള്ളുന്ന ടിക്കറ്റ് നിരക്കുമൂലം പലരുടെയും യാത്ര അനിശ്ചിതത്വത്തിലാണ്. ചിലർ അവധി മുന്നിൽക്കണ്ട് മുൻകൂട്ടി ടിക്കറ്റെടുത്തിരുന്നു. എന്നാൽ, ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവൊന്നും അവർക്കും ലഭിച്ചിട്ടില്ല. ഇന്ത്യയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം വർധിച്ചെങ്കിലും സീസൺ അനുസരിച്ചുള്ള നിരക്കുവർധന ഇപ്പോഴും തുടരുകയാണ്.
ജൂലായ് നാലുമുതൽ യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞനിരക്ക് ഏകദേശം 1200 ദിർഹമാണ് (26,000 രൂപയിലേറെ). കണക്‌ഷൻ വിമാനങ്ങളിലാണ് ഈനിരക്കിൽ ടിക്കറ്റ് ലഭിക്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവീസിന് 1300 ദിർഹത്തിലേറെ (28,000 രൂപയിലേറെ) നൽകണം. കണ്ണൂരിലേക്കാകട്ടെ ഇതുവീണ്ടും വർധിച്ച് 1650 ദിർഹംമുതൽ 2,000 ദിർഹം(36,000 രൂപമുതൽ 44,000 രൂപവരെ)വരെയാകും. വരുംദിവസങ്ങളിൽ ഈ നിരക്കുകൾ വീണ്ടും വർധിക