ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. ആക്രമണത്തിൽ 10 വയസുകാരന് ഗുരുതരമായി പരിക്കേറ്റു. അക്രമത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഡല്‍ഹി ഷഹ്ദാരയിലെ ഫാര്‍ഷ് ബസാറിന് സമീപമാണ് വെടിവെപ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ആയിരുന്നു ആക്രമണം. വെടിവെപ്പില്‍ ആകാശ് ശര്‍മ, 16 കാരനായ ഋഷഭ് ശര്‍മ എന്നിവര്‍ കൊല്ലപ്പെട്ടു. അകാശിന്റെ പത്ത് വയസുകാരനയ മകനും ഗുരുതരമായി പരുക്കേറ്റു.
വീടിന് മുന്നില്‍ ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശര്‍മയും കുടുംബവും. ഇതിനിടെ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടംഗസംഘത്തില്‍ ഒരാള്‍ ആകാശിന്റെ ആശിര്‍വാദം വാങ്ങാനെന്ന വ്യാജേന കാലില്‍ തൊട്ടു. പിന്നാലെ മറ്റേയാള്‍ വെടിഉയര്‍ത്തു. അഞ്ചു തവണയാണ് ആകാശിന് നേരെ ആക്രമികള്‍ വെടിയുതിര്‍ത്തത്. അക്രമം കണ്ട് പരിഭ്രാന്തനായി ഓടിയ ആകാശിന്റെ ബന്ധു ഋഷഭ് ശര്‍മയെയും വെടിവെച്ചു വീഴ്ത്തി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.