ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. വളരെ വേഗത്തിലല്ലെങ്കിലും കൂടുതല്‍ ഭാഗത്തേക്ക് പുകഞ്ഞ് കത്തുന്ന സാഹചര്യമുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു വരികയാണ്.