റോഡിലൂടെ മൊബൈലിൽ സംസാരിച്ചുകൊണ്ട് നടക്കുന്നവർക്കെതിരെയും പിഴ ചുമത്തണം ; മന്ത്രി ഗണേഷ് കുമാർ

schedule
2025-02-13 | 06:54h
update
2025-02-13 | 06:54h
person
kottarakkaramedia.com
domain
kottarakkaramedia.com
Fines should also be imposed on those who walk on the road while talking on their mobile phones; Minister Ganesh Kumar
Share

സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക് എല്ലാ വര്‍ഷവും പഠനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാല്‍നട യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. വണ്ടിക്കാരെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ കാല്‍നടയാത്രക്കാരും ശ്രദ്ധിക്കണം. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്ക് എതിരെ പിഴ ചുമത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

KB Ganesh Kumarkerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.02.2025 - 07:02:49
Privacy-Data & cookie usage: