Latest Malayalam News - മലയാളം വാർത്തകൾ

ഡൽഹി-ദുബായ് വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി

New Delhi

ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനത്തിന് ബോംബ് ഭീഷണി. ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ദുബൈയിലേക്ക് പറക്കേണ്ട വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്.

ഇ-മെയിൽ വഴിയായിരുന്നു സന്ദേശമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വിമാനം അരിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave A Reply

Your email address will not be published.