സംസ്ഥാനത്ത് വിറ്റത് കാലാവധി കഴിഞ്ഞ മരുന്നുകൾ; ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്

schedule
2023-10-24 | 09:28h
update
2023-10-24 | 09:28h
person
kottarakkaramedia.com
domain
kottarakkaramedia.com
പ്രതിപക്ഷ നേതാവ്
Share

POLITICAL NEWS THIRUVANATHAPURAM:പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആരോഗ്യവകുപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. ഗുണനിലവാരമില്ലാത്ത ചാത്തൻ മരുന്നുകളാണ് സംസ്ഥാനത്ത് വിൽക്കുന്നത്. മെഡിക്കൽ സർവീസസ് കോർപറേഷനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു. സിഎജി റിപ്പോർട്ടിൽ വിതരണം മരവിപ്പിച്ച 483 ആശുപത്രികൾക്ക് മരുന്നുകൾ നൽകിയതായും വി ഡി സതീശൻ പറഞ്ഞു. സാപ്ലിക്കോയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. സപ്ലിക്കോയുടെ നിത്യോപയോഗ സാധനങ്ങൾ തീർന്നു. കെഎസ്ആർടിസിയെപ്പോലെ സപ്ലൈകോയും തകരുകയാണ്. ഖജനാവിൽ പണമില്ലാതെ വരുമ്പോൾ സോഷ്യൽ മീഡിയ മാനേജ്മെന്റിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാസപ്പിറവി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച വി ഡി സതീശൻ, ഇഡി അന്വേഷണം മാസത്തിലാണോ നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പറഞ്ഞു. പാർട്ടി നിർദേശപ്രകാരമാണ് മാത്യു കുഴൽനാടന്റെ ഇടപെടൽ. കള്ളപ്പണം വെളുപ്പിക്കൽ വിഷയമാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

#helathdepartment#vdsatheesanBreaking Newsgoogle newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam newsMalayalam Latest News
2
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
11.01.2025 - 06:10:38
Privacy-Data & cookie usage: