ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം നല്കി ഇന്ന് ബലിപെരുന്നാൾ

schedule
2024-06-17 | 06:13h
update
2024-06-17 | 06:13h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരു (ബക്രീദ്) ഇന്ന്. പെരുന്നാൾദിനത്തിൽ തിങ്കളാഴ്ച രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ.

ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.

സംസ്ഥാനത്തെ വിവിധ പള്ളികളിൽ തിങ്കളാഴ്ച രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന പ്രാർഥനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കടവന്ത്ര സലഫി ജസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിൽ നടൻ മമ്മൂട്ടിയും പങ്കുകൊണ്ടു.

 

#kerala newstoday
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
17.06.2024 - 06:16:58
Privacy-Data & cookie usage: