തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും

schedule
2024-09-11 | 05:51h
update
2024-09-11 | 05:51h
person
kottarakkaramedia.com
domain
kottarakkaramedia.com
Drinking water will be cut again in Thiruvananthapuram city
Share

തിരുവനന്തപുരം നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും. വഴുതക്കാട്, വലിയശാല, ഇടപ്പഴഞ്ഞി, മേട്ടുക്കട എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. വ്യാഴം രാവിലെ 10 മണി മുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജലവിതരണം തടസപ്പെടുക. നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജലവിതരണം ഇപ്പോഴും പുനഃസഥാപിച്ചിട്ടില്ല. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ-മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും, പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ കുടിവെള്ള വിതരണം മുടങ്ങുക. വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Advertisement

kerala news
3
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.12.2024 - 12:10:43
Privacy-Data & cookie usage: