Latest Malayalam News - മലയാളം വാർത്തകൾ

കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്കം; മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും

Thiruvananthapuram

കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെട്ട കേസിൽ മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം ​കേ​സെ​ടു​ത്ത​തോ​ടെയാണ് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്.  പരാതിക്കാരായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകന്റെ മൊഴി എന്നിവയാണ് രേഖപ്പെടുത്തുക. ഇവരോട് കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന്​ സ​മീ​പം ഏ​പ്രി​ൽ 27ന്​ ​രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​മ്പ​താം ദി​വ​സ​മാ​ണ്​ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ്​ സ​ച്ചി​ൻ ദേ​വ്​ എം.​എ​ൽ.​എ​ക്കു​മെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. നേ​മം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ എ​ൽ.​എ​ച്ച്. യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ സി.​ജെ.​എം കോ​ട​തി-​മൂ​ന്നി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്​ ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ.​പി.​സി 353, 447, 341, 294(ബി), 201,34 ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 177 വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യ​ത്​. കേ​സി​ലെ ര​ണ്ടാം പ്ര​തി സ​ച്ചി​ൻ ദേ​വ് എം.​എ​ൽ.​എ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്.

 

Leave A Reply

Your email address will not be published.