ഇന്ത്യയ്ക്ക് നിരാശ ; പാരീസിൽ വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി

schedule
2024-08-07 | 10:09h
update
2024-08-07 | 10:09h
person
kottarakkaramedia.com
domain
kottarakkaramedia.com
Disappointment for India; Vinesh Phogat was disqualified in Paris
Share

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച് ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ​ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോ​ഗ്യയാക്കിയത്. അയോ​ഗ്യയാക്കിയതോടെ വിനേഷ് ഫോ​ഗട്ടിന് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീ​ക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോ​ഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്. 5-0ത്തിന്റെ ജയവുമായാണ് വിനേഷിന്റെ ഫൈനൽ പ്രവേശനം. ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു വിനേഷ് ഫോ​ഗട്ട്. ഇതിനിടെയാണ് താരത്തെ അയോ​ഗ്യയാക്കിയത്. ഒളിമ്പിക്സ് അസോസിയേഷൻ‌ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement

sports news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.09.2024 - 14:32:17
Privacy-Data & cookie usage: