റീൽസ് എടുക്കാൻ അപകടകരമായ ഡ്രൈവിങ് ; നവി മുംബൈയിൽ കോളജ് വിദ്യാർഥികൾ പിടിയിൽ

schedule
2025-04-15 | 12:54h
update
2025-04-15
person
kottarakkaramedia.com
domain
kottarakkaramedia.com
Dangerous driving to take reels; College students arrested in Navi Mumbai
Share

നവി മുംബൈയിൽ റീൽസ് ചിത്രീകരിക്കാനായി അപകടകരമായി കാർ ഓടിച്ച യുവാക്കൾ പിടിയിൽ. കാറിന്റെ ഡിക്കിയിൽ കൈ പുറത്തേക്ക് കാണും വിധം ആളെ കിടത്തിയായിരുന്നു അപകടയാത്ര. റോഡിൽ ഉണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി പൊലീസിനെ അറിയിച്ചതോടെയാണ് യുവാക്കളെ പിടികൂടിയത്. അന്ധേരിയിൽ നിന്നുള്ള മൂന്നു കോളജ് വിദ്യാർഥികളാണ് പിടിയിലായത്. നവീ മുംബൈയിൽ വിവാഹത്തിനായി എത്തിയതാണ് ഇവർ. ആളുകളെ പറ്റിക്കുന്ന പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശമെന്നാണ് യുവാക്കൾ പറയുന്നത്. സാൻപാട മുതൽ വാഷി വരെയുള്ള ദൂരമാണ് കഴിഞ്ഞ ദിവസം അപകടയാത്ര നടന്നത്. ആരെയെങ്കിലും തട്ടിക്കൊണ്ടു പോവുകയാണെന്ന് സംശയിച്ച് ചിലർ വാഹനത്തെ പിന്തുടർന്നു. അതിവേഗത്തിൽ ഓടിച്ചു പോയ കാറിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറുകയും ചെയ്തു. നവി മുംബൈ പൊലീസ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുകയും രണ്ടുമണിക്കൂറിനുള്ളിൽ കുറ്റക്കാരെ കണ്ടുപിടിക്കുകയും ചെയ്തു. നിയമവശങ്ങൾ പരിശോധിച്ചു നടപടി ഉറപ്പാക്കുമെന്ന് പൊലീസ് പിന്നാലെ പറഞ്ഞു. സമീപകാലത്ത് റീൽ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ മഹാരാഷ്ട്രയിൽ വർദ്ധിച്ചു വരുന്നതിനിടയാണ് നവീ മുംബൈയിലെ പുതിയ സംഭവം.

Advertisement

national news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
15.04.2025 - 12:58:04
Privacy-Data & cookie usage: