Latest Malayalam News - മലയാളം വാർത്തകൾ

‘ ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുന്നു, തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായി’;സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം

Thiruvananthapuram

സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുകയാണെന്നും സർക്കാരിനെ വികൃതമാക്കുന്ന നടപടികളാണ് പൊലീസിൽ നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടാ​യെന്നും കെ.കെ. ​ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്തയാണ് പാർട്ടി വോട്ടുകൾ നഷ്ടമാക്കിയതെന്നും ഇടുക്കി, എറണാകുളം, തൃശൂർ കമ്മിറ്റികൾ വിമർശനമുന്നയിച്ചു.

കെ.കെ. ശൈലജയെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായമുയർന്നു. വിമർശനങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.

 

Leave A Reply

Your email address will not be published.