സിംഗപ്പൂരില്‍ കോവിഡ് തരംഗം;ഒരാഴ്ച കൊണ്ട് 25,900 കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

schedule
2024-05-19 | 11:03h
update
2024-05-19 | 11:03h
person
kottarakkaramedia.com
domain
kottarakkaramedia.com
സിംഗപ്പൂരില്‍ കോവിഡ് തരംഗം;ഒരാഴ്ച കൊണ്ട് 25,900 കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം
Share

WORLD TODAY:സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോവിഡ് തരംഗം. ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു.
മെയ് മാസത്തിന്റെ തുടക്കത്തിൽ 13,700 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ തൊട്ടടുത്ത ആഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയാകുന്നതാണ് കണ്ടത്. ഇതോടെ നിലവിൽ കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, സിംഗപ്പൂരിൽ ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കോ ​​മറ്റേതെങ്കിലും നിർബന്ധിത നടപടികൾക്കോ ​​പദ്ധതികളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 181 മാത്രമായിരുന്നു. ഇതോടെ കർശന നിയന്ത്രണമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIAlatest malayalam news
13
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.02.2025 - 22:33:36
Privacy-Data & cookie usage: