മംഗളുരുവിൽ വീണ്ടും ബാങ്ക് കൊള്ള. സഹകരണ ബാങ്കാണ് കൊള്ളയടിച്ചത്. മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് സഹകരണ ബാങ്ക് കൊള്ളയടിച്ചത്. കൊട്ടേക്കറിലെ സഹകരണ ബാങ്കിലാണ് മോഷണം നടന്നത്. വാളും കത്തിയും തോക്കുമായാണ് മോഷണ സംഘം ബാങ്കിലെത്തിയത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി പണയ ആഭരണങ്ങൾ കവർന്നു. 12 കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.