Latest Malayalam News - മലയാളം വാർത്തകൾ

കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്

Thiruvananthapuram

സ്ഥാനാർത്ഥിയായതിനാൽ  അവധിയിലായിരുന്ന കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്. കെ.പി.സി.സി അധ്യക്ഷനായി നാളെ സുധാകരൻ ചുമതലയേൽക്കും. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് നാളെ ചുമതലയേൽക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയത്. അഭ്യൂഹങ്ങൾ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഏത് സമയത്തും കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറാണെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. തന്‍റെ പദവി ആർക്കും എടുക്കാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Leave A Reply

Your email address will not be published.