തോട്ടട ഐടിഐയിലെ സംഘർഷം ; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

schedule
2024-12-13 | 09:33h
update
2024-12-13 | 09:33h
person
kottarakkaramedia.com
domain
kottarakkaramedia.com
Clashes at Thottada ITI; SFI activist arrested
Share

കണ്ണൂർ തോട്ടട ഗവ. ഐടിഐയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തോട്ടട പൊളി ടെക്നിക് വിദ്യാർത്ഥി പാനൂർ സ്വദേശി അമൽ ബാബുവിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റിബിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. റിബിനെ ആദ്യമാക്രമിച്ചത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഐടിഐയിൽ സംഘർഷം നടക്കുമ്പോൾ തൊട്ടടുത്ത പോളിടെക്‌നിക്കിൽ നിന്ന് ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ ഇവിടേക്ക് എത്തി കെഎസ്‌യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

Advertisement

നേരത്തെ റിബിനെ ആക്രമിച്ചതിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് വധശ്രമക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നത്. മുള വടികൊണ്ട് തലക്കടിച്ചു വീഴ്ത്തി, കല്ലുപയോഗിച്ച് ഇടിച്ചു, നെഞ്ചിലും തലയ്ക്കും ചവിട്ടി, മാരകായുധങ്ങളുമായി സംഘം ചേർന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ക്രൂരമായി ആക്രമിച്ചുവെന്നാണ് മർദ്ദനത്തിനിരയായ റിബിന്റെ മൊഴി. ചത്തില്ലേ എന്ന് ചോദിച്ച് ബോധം പോകും വരെ എസ്എഫ്ഐ പ്രവർത്തകർ തലയിൽ ചവിട്ടിയെന്നും റിബിൻ പറഞ്ഞു.

 

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.12.2024 - 09:51:08
Privacy-Data & cookie usage: