കടയുടമയുടെ മുഖത്തു മുളകുപൊടി വിതറി മാല മോഷണം ; പ്രതി അറസ്റ്റിൽ

schedule
2024-07-12 | 10:08h
update
2024-07-12
person
kottarakkaramedia.com
domain
kottarakkaramedia.com
Chili powder was thrown on the face of the shop owner and the theft of the necklace; The accused was arrested
Share

ചായക്കടയിലെത്തി കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറിയിട്ടു സ്വര്‍ണമാല മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു .ചവറ പുതുക്കാട് വിനീത് ക്ലീറ്റസിനെയാണു ഒരു മണിക്കൂറിനകം നാട്ടുകാരും പൊലീസും ചേർന്നു പിടികൂടിയത്. ചവറ തെക്കുംഭാഗത്തു വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തണ്ടളത്തു ജംക്‌ഷനില്‍ വീടിനോടു ചേർന്നാണ് കട നടത്തുന്ന സരസ്വതിയമ്മയുടെ മാലയാണ് വിനീത് കവർന്നത്.

മോഷണ ശേഷം കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്കൂട്ടറില്‍നിന്നു മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട വിനീതിനെ നാട്ടുകാരും പൊലീസും ചേർന്ന് ഒളിച്ചിരുന്ന സ്‌ഥലത്തു നിന്നും പിടികൂടി. തെക്കുംഭാഗം പോലീസ് വിനിതീനെ കസ്‌റ്റഡിയിലെടുത്തു. നിസാര പരുക്കേറ്റ സരസ്വതിയമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

crime newskerala news
18
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.04.2025 - 22:41:06
Privacy-Data & cookie usage: