ഫേസ്ബുക്കില്‍ രാജ്യദ്രോഹ പോസ്റ്റ് ഇട്ട അസം സ്വദേശിക്കെതിരെ പത്തനംതിട്ട ആറന്മുള പൊലീസ് കേസെടുത്തു. അസം സ്വദേശി എദിഷ് അലിക്കെതിരെയാണ് കേസ് എടുത്തത്. ഇയാള്‍ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ബിജെപി ആറന്മുള മണ്ഡലം പ്രസിഡണ്ട് ദീപ ജി നായരുടെ പരാതിയിലാണ് കേസ് എടുത്തത് ആറന്മുള നാല്‍ക്കാലിക്കലില്‍ മീന്‍ കച്ചവടം നടത്തുന്ന ആളാണ് എദിഷ് അലി.