Latest Malayalam News - മലയാളം വാർത്തകൾ

സഞ്ജു ടെക്കിക്കെതിരെ നടപടി കടുപ്പിക്കുന്നു; ആർ.ടി.ഒ എടുത്ത കേസ് കോടതിക്ക് കൈമാറുന്നു

Kochi

കാറിൽ  വെള്ളം നിറച്ച് പൊതുനിരത്തിൽ ഓടിച്ച സംഭവത്തിൽ യുട്യൂബർ സഞ്ജു ടെക്കി കൂടുതൽ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആർ.ടി.ഒ എടുത്ത കേസ് കോടതിക്ക് കൈമാറുന്നു. ആലപ്പുഴ കോടതിക്കാണ് കേസ് കൈമാറുക. ഹൈകോടതി നിർദേശപ്രകാരമാണ് കേസ് കൈമാറുന്നത്

തനിക്കെതിരെ സ്വീകരിച്ച നടപടികളെ പരിഹസിച്ചും നിസ്സാരവത്കരിച്ചും സഞ്ജു പുതിയ വിഡിയോ കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരായ നടപടികൾ കടുപ്പിക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്. സഞ്ജു നടത്തിയ മുഴുവൻ നിയമലംഘനങ്ങളും കണ്ടെത്താൻ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഹൈകോടതി ഡിവിഷൻ ബെഞ്ചും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. സ്വമേധയ കേസിൽ ഇടപ്പെട്ട ഹൈകോടതി ഇതുസംബന്ധിച്ച് റിപ്പോർട്ടും തേടിയിട്ടുണ്ട്. ഇതോടെ കൂടുതൽ കുരുക്കിലേക്കാണ് സഞ്ജു ടെക്കി പോകുന്നതെന്ന് ഉറപ്പായിട്ടുണ്ട്.

വൈറലാവാൻ വേണ്ടി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുവെച്ച് യാത്ര ചെയ്ത സഞ്ജു ടെക്കിയുടെ നടപടി വിവാദത്തിലായിരുന്നു. തുടർന്ന് സഞ്ജുവിന്റെ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനമോടിച്ചയാളിന്റേയും ഉടമയുടേയും ലൈസൻസ് ഒരു വർഷത്തേക്ക് സസ്​പെൻഡ് ചെയ്യുകയും ചെയ്തു.

 

Leave A Reply

Your email address will not be published.