Latest Malayalam News - മലയാളം വാർത്തകൾ

കാർ അബദ്ധത്തിൽ ലോക്കായി; മൂന്നുവയസുക്കാരൻ കാറിനുള്ളിൽ കുടുങ്ങിയത് ഒന്നരമണിക്കൂർ

Kozhikode

നന്മണ്ടയില്‍ മൂന്നുവയസുകാരനായ കുട്ടി കാറിലകപ്പെട്ടത് ഒന്നര മണിക്കൂര്‍. ചീക്കിലോട് സ്വദേശി ഷജീറിന്റെ മകനാണ് നന്മണ്ട-13ല്‍ നിര്‍ത്തിയിട്ട കാറില്‍ അകപ്പെട്ടു പോയത്. കുട്ടിയെ കാറിലിരുത്തി കടയിലേക്ക് സാധനങ്ങള്‍ വാങ്ങാൻ പോയ ഷജീര്‍ കാറില്‍ നിന്നും താക്കോല്‍ എടുക്കാന്‍ മറന്നു. തിരിച്ചെത്തിയപ്പോഴേക്കും മകന്‍ കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നു.
നാട്ടുകാര്‍ ഡോര്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. മണിക്കുറുകള്‍ക്ക് ശേഷം സജീറിൻ്റെ സുഹൃത്ത് മറ്റൊരു താക്കോലുമായി എത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്.
Leave A Reply

Your email address will not be published.