കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല ; പരിപാടികൾ മാറ്റി വച്ച് മന്ത്രി കെ രാജൻ

schedule
2024-10-23 | 12:51h
update
2024-10-23 | 12:51h
person
kottarakkaramedia.com
domain
kottarakkaramedia.com
Can't share stage with Kannur collector; Minister K Rajan changed the program
Share

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്ടറോടുള്ള അതൃപ്തി മാറാതെ റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികളാണ് മന്ത്രി റദ്ദാക്കിയത്. നാളെ നടക്കാനിരുന്ന കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് അതൃപ്തിയെ തുടർന്ന് മാറ്റിയത്. കളക്ടർ പങ്കെടുക്കാത്ത മുണ്ടേരി സ്കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തിൽ മന്ത്രി എത്തും. നവീന്‍ ബാബുവിനെതിരെ മോശപ്പെട്ട ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിൽ ആദ്യം മുതലേ മന്ത്രി കെ രാജൻ ഉറച്ചുനിന്നിരുന്നു. കഴിവുള്ള സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ എന്നും എല്ലാ ചുമതലകളും ധൈര്യമായി ഏല്‍പ്പിക്കാനാകുന്ന ഒരാളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement

Arun kVijayanK Rajankerala newsNaveen BabuNaveen Babu Case
14
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
17.11.2024 - 04:38:05
Privacy-Data & cookie usage: