Latest Malayalam News - മലയാളം വാർത്തകൾ

കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേൽക്കൂര തകർന്നുവീണു; ഒരു മരണം 

New Delhi

 ഡൽഹി വിമാനത്താവളത്തിന് പുറത്തുള്ള താത്കാലിക മേൽക്കൂര തകർന്നുവീണ ദാരുണ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് മറ്റൊരു ദുരന്തം കൂടി. കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്തുള്ള മേൽക്കൂര തകർന്നുവീണു. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ പുലർച്ചെ 5.30യോടെയായിരുന്നു ഡൽഹി വിമാനത്താവളത്തിൽ അപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചിരുന്നു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടയ്ക്കുകയും ചെയ്തു.

 

Leave A Reply

Your email address will not be published.