പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അഞ്ചുമൂര്‍ത്തി മംഗലത്തില്‍ രാത്രി 12.45നാണ് അപകടം. തമിഴ്‌നാട് തിരുത്തണിയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിന്റെ വലതുവശത്തെ ഡിവൈഡറില്‍ തട്ടിയാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.