KERALA NEWS TODAY THIRUVANANTHAPURAM :തിരുവനന്തപുരം: പോത്തൻകോട് 36 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോടിന് അടുത്ത് മഞ്ഞമലയിൽ സുരിത സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് വീടിന് പിറകിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തി അന്വേഷണത്തിലാണ് കിണറ്റിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.രാത്രി രണ്ടുമണിയോടെയാണ് കുഞ്ഞിനെ കാണാതായതെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. തുടര്‍ന്ന് മൂന്നരയോടെ സജി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍ നിന്ന് കുഞ്ഞിന്റെ ടവല്‍ കണ്ടെത്തി. ഇതോടെ ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ ഇറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.