പന്തളം നഗരസഭാ ഭരണം വീണ്ടും നിലനിർത്തി ബിജെപി

schedule
2024-12-23 | 08:30h
update
2024-12-23 | 08:30h
person
kottarakkaramedia.com
domain
kottarakkaramedia.com
BJP retains control of Pandalam Municipality again
Share

പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തിയിരിക്കുകയാണ് ബിജെപി. നഗരസഭ ചെയർമാനായി ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രൻ്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. എൽഡിഎഫിലെ ലസിത ടീച്ചർക്ക് 9 വോട്ടുകളാണ് ലഭിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് മൂലം മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെ തുടർന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ബിജെപി കൗൺസിലർമാരെ ജില്ലാ നേതൃത്വം പ്രത്യേക വാഹനത്തിലാണ് എത്തിച്ചത്.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
23.12.2024 - 09:06:22
Privacy-Data & cookie usage: