യുഎഇയില്‍ അരളിച്ചെടിക്ക് നിരോധനം ; വളര്‍ത്താനും വില്‍ക്കാനും വിലക്ക്

schedule
2024-10-10 | 10:02h
update
2024-10-10 | 10:02h
person
kottarakkaramedia.com
domain
kottarakkaramedia.com
ban on plantain in UAE; Breeding and sale prohibited
Share

യുഎഇയില്‍ അരളിച്ചെടിക്ക് (ഒലിയാൻഡർ) നിരോധനം ഏർപ്പെടുത്തി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയതിനാലാണ് അരളിച്ചെടി വളർത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. വിഷാംശം അടങ്ങിയ അരളിയുടെ അപകട സാധ്യത മുന്നില്‍ കണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈലി പറഞ്ഞു. ഇവ ശരീരത്തിലെത്തിയാല്‍ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാം. സ്‌കൂള്‍, പാർക്ക്, ഫ്‌ലവർ ഗാർഡൻ എന്നിവിടങ്ങളില്‍നിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊർജിതമാക്കി. വിലക്കിയിട്ടും ഈ ചെടിയുമായി സമ്പർക്കപ്പെടുന്നവരെക്കുറിച്ച്‌ 800424 നമ്പറില്‍ വിളിച്ച്‌ അറിയിക്കണമെന്നും അഭ്യർഥിച്ചു.

Advertisement

international news
4
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
10.10.2024 - 16:44:14
Privacy-Data & cookie usage: