ഉത്തർ പ്രദേശിലെ കോൺഗ്രസ്-എസ്പി സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ സഖ്യം ജയിച്ചാൽ രാം ലല്ല വീണ്ടും കുടിലിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-എസ്പി സഖ്യം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുമെന്നും മോദി പറഞ്ഞു. ബുൾഡോസർ എവിടെ പ്രവർത്തിപ്പിക്കണമെന്നും എവിടെ പ്രവർത്തിപ്പിക്കരുതെന്നും യോഗിജിയിൽ നിന്ന് അവർ പഠിക്കണമെന്നും മോദി പറഞ്ഞു. ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പദ്ധതിയിട്ടിരുന്നതായി ഡല് ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള് ആരോപിച്ചിരുന്നു. 2025 സെപ്റ്റംബര് 17ന് മോദിക്ക് 75 വയസ് തികയുന്ന വേളയില് അമിത് ഷായ്ക്ക് പ്രധാനമന്ത്രിയാകാന് വഴിയൊരുക്കാന് യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിനുള്ളില് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.