ബാംഗ്ലൂരിൽ ട്രക്കിൽ നിന്നും മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

schedule
2025-04-16 | 09:05h
update
2025-04-16
person
kottarakkaramedia.com
domain
kottarakkaramedia.com
Auto driver dies after metro pole falls from truck in Bangalore
Share

ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബെംഗളുരു സ്വദേശി കാസിം സാഹബാണ് മരണപ്പെട്ടത്. നീളമുളള തൂണ്‍ കയറ്റിവന്ന ട്രക്ക് ചരിഞ്ഞാണ് അപകടമുണ്ടായത്. ട്രക്ക് റോഡിന്റെ വളവിലൂടെ പോകുമ്പോള്‍ ചരിഞ്ഞ് വീണ മെട്രോ തൂണിന് അടിയിൽ ഓട്ടോറിക്ഷ പെടുകയായിരുന്നു. കൊഗിലു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളത്തിലേക്കുളള മെട്രോയുടെ നിര്‍മ്മാണത്തിനായി കൊണ്ടുവന്നതായിരുന്നു സിമന്റ് തൂണുകള്‍.

Advertisement

national news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
16.04.2025 - 09:15:49
Privacy-Data & cookie usage: