ആറ്റുകാൽ പൊങ്കാല: ഭക്തർക്ക് അനുഗ്രഹമായി മഴയെത്തി, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

schedule
2024-02-25 | 06:01h
update
2024-02-25 | 06:01h
person
kottarakkaramedia.com
domain
kottarakkaramedia.com
ആറ്റുകാൽ പൊങ്കാല: ഭക്തർക്ക് അനുഗ്രഹമായി മഴയെത്തി, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Share

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് അനുഗ്രഹമായി നേരിയ മഴ. സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനിടെ തിരുവനന്തപുരം ജില്ലയിലെ

വിവിധയിടങ്ങളിൽ രാവിലെ നേരിയ മഴ ലഭിച്ചു. പൊങ്കാല സമർപ്പണം നടക്കുന്നയിടങ്ങളിൽ മഴയെത്തി. രാവിലെ എട്ടുമണിയോടെയാണ് മഴ ലഭിച്ചത്. പലയിടത്തും ചാറ്റൽ മഴ തുടരുന്ന അവസ്ഥയാണുള്ളത്. അടുത്ത മൂന്ന്

മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനിലയാണ് റിപ്പോർട്ട്

ചെയ്യുന്നത്. വരും മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ

കാറ്റിനും സാധ്യതയുണ്ട്.ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം,

എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന്

കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്

സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Breaking Newsgoogle newskerala newsKerala PoliceKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
20
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
01.03.2025 - 08:53:45
Privacy-Data & cookie usage: