പ്രതികൾ പിടിയിൽ
LOCAL NEWS :ശൂരനാട് – ശൂരനാട് തെക്ക് ഇഞ്ചക്കാട് സൊസൈറ്റി മുക്കിന് സമീപം ആര്യഭവനിൽ ഗോപിനാഥൻ പിള്ള മകൻ വിഷ്ണു (29 വയസ്സ്) വിഷ്ണുവിന്റെ ഭാര്യ സഹോദരൻ വിഷ്ണു, വിഷ്ണുവിന്റെ മറ്റൊരു ബന്ധു രഞ്ജിത്ത് എന്നിവരെ ആക്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ ശൂരനാട് തെക്ക് ഇരവിച്ചിറക്കിഴക്ക് ആനൂർ വീട്ടിൽ രാധാകൃഷ്ണപിള്ള മകൻ രാഹുൽ കൃഷ്ണൻ (31 വയസ്സ്) രണ്ടാംപ്രതി ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കല്ലുവിളയിൽ സ്റ്റാർ ഹൗസിൽ ജോസഫ് മകൻ വിജോ ജോസഫ് (32 വയസ്സ്) എന്നിവരെ ശൂരനാട് എസ് എച്ച് ഒ ബിനീഷ് ലാൽ എസ് ഐ മാരായ വിനോദ് ,രാജേഷ്, സിയാദ് എ.എസ്. ഐ സതീശൻ സിപിഒ മാരായ വിനോജ്, വിജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. മൂന്നുവർഷം മുമ്പ് ചക്കാല മുക്കിൽ വച്ചുണ്ടായ വഴക്കിന്റെ വിരോധത്താൽ ആണ് പ്രതികൾ വിഷ്ണുവിനെയും ബന്ധുക്കളെയും ആക്രമിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസം പതിമൂന്നാം തീയതി രാത്രി 9 മണിയോടുകൂടി ശൂരനാട് തെക്ക്, കക്കാക്കുന്ന്, ചിറ്റക്കാട് ക്ഷേത്ര ഗ്രൗണ്ടിൽ ഉത്സവം കണ്ടുനിന്ന വിഷ്ണുവിനെയും അളിയൻ വിഷ്ണുവിനെയും ബന്ധു രഞ്ജിത്തിനെയും പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ മൂന്നുപേർക്കും സാരമായ പരിക്ക് പറ്റിയിട്ടുള്ളതാണ്. സംഭവത്തിനുശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ ശൂരനാട് എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിൽ ആണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി