മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്റ് ചെയ്തു. കാപ്പാ കേസ് പ്രതി പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് വിതുര പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വിതുര തേവിയോട് ജങ്ഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന മധ്യവയ്‌സകയെ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്‌ക നിലവിളിച്ചതിനെ തുടര്‍ന്ന് ആദ്യം അനുനയിപ്പിച്ച പ്രതി പീഡനശ്രമം തുടർന്നു. പിന്നാലെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ട മധ്യവയസ്‌ക നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വിതുര പൊലീസില്‍ പരാതി നല്‍കിയതോടെ വിതുര എസ്‌ഐ മുഹ്‌സിന്‍ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നെലെ ഗോപകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറോളം പീഡനക്കേസ് ഇയാൾക്കെതിരെ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.