ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷിക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിക്കെതിരെ 3,500 വോട്ടിനാണ് അതിഷി വിജയിച്ചുകയറിയത്. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെട്ടെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആപ്പിന് അൽപ്പമെങ്കിലും ആശ്വാസമായി അതിഷി വിജയിച്ചിരിക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പിലാണ് അതിഷി ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. അന്ന് 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. പിന്നാലെ ആപ്പിന്റെ ആദ്യ വനിതാ മന്ത്രിയായി അതിഷി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിധുരി മേല്‍ക്കൈ നിലനിര്‍ത്തിയെങ്കിലും അവസാന ലാപ്പില്‍ അപ്രതീക്ഷിതമായി അതിഷി തിരിച്ചുവരികയായിരുന്നു. ഇതോടെ മണ്ഡലത്തിൽ മൂന്നാം തവണയും ആപ്പിന്റെ കൊടിപാറിയിരിക്കുകയാണ്.