ആശാ പ്രവർത്തകരുടെ സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

schedule
2025-03-24 | 06:47h
update
2025-03-24 | 06:47h
person
kottarakkaramedia.com
domain
kottarakkaramedia.com
ASHA workers to hold mass fast today
Share

നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി സമര വേദിയിൽ ഇന്ന് കൂട്ട ഉപവാസം. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഇന്ന് നടക്കുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മണിക്ക് കൂട്ട ഉപവാസം ഡോ പി ഗീത ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്ഠിച്ച് വിവിധ മേഖലകളിലെ സ്ത്രീകളും സമരത്തിൽ പങ്കാളികളാകും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ വർക്കേഴ്സ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു, ആശാവർക്കേഴ്സായ കെപി തങ്കമണി, ശോഭ എം എന്നിവരാണ് ഇപ്പോഴും നിരാഹാര സമരം തുടരുന്നത്. അതേസമയം സർക്കാർ ജീവനക്കാരായി പരിഗണിക്കുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് അംഗനവാടി ജീവനക്കാർ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്കും കടന്നു.

Advertisement

kerala news
5
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
24.03.2025 - 07:16:55
Privacy-Data & cookie usage: